{"vars":{"id": "89527:4990"}}

ഡല്‍ഹി സ്‌ഫോടനം: ഭീകരാക്രമണം സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍

 

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഭീകരാക്രമണം സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. -സ്‌ഫോടനത്തിന് കാരണം സി‌എൻ‌ജി സിലിണ്ടറാണെന്ന് പ്രാഥമിക നി​ഗമനം ഉണ്ടായിരുന്നു. എന്നാൽ അട്ടിമറി സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. എൻഎസ്ജി, എൻഐഎ സംഘം സ്ഫോടന സ്ഥലത്തെത്തി. ഒരു സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന ആഘാതമല്ല ഉണ്ടായിരിക്കുന്നതെന്ന വിലയിരുത്തലുകളുണ്ട്.

സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എട്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതം രണ്ട് കിലോമീറ്റർ വരെ നടുക്കം ഉണ്ടാക്കി. ഡൽ​ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.

ഉത്തർപ്രദേശിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ആരാധനാലയങ്ങൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ വർധിപ്പിക്കാനും നിർദ്ദേശം. പൂനെയിലും മുംബൈയിലും ജാഗ്രതാ നിർദേശം നൽകി. സുരക്ഷ ശക്തമാക്കിയതായി കമ്മീഷണർ അറിയിച്ചു.