ഡൽഹി സ്‌ഫോടനം: ഭീകരർ പാക്കിസ്ഥാൻ സന്ദർശിച്ചതായി വിവരം; സൗകര്യമൊരുക്കിയത് മുസാഫിർ
ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാക്കിസ്ഥാൻ സന്ദർശിച്ചതായി വിവരം ലഭിച്ചു. ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫിറാണ് യാത്രയ്ക്ക് സൗകര്യമൊരുക്കിയതെന്നാണ് വിവരം. ഇയാളുടെ സഹോദരൻ മുസാഫിർ റാത്തറാണ് ഭീകരർക്ക് ദുബൈ, തുർക്കി, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പോകാൻ സൗകര്യമൊരുക്കിയത്
എൻഐഎ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. പ്രതികളുടെ ഉടമസ്ഥതയിൽ കൂടുതൽ കാറുകളുണ്ടോയെന്നും എൻഐഎ പരിശോധിക്കും. പിടിച്ചെടുത്തതിന് പുറമെയുള്ള സ്‌ഫോടക വസ്തുക്കൾ ഹരിയാനയിൽ പലയിടത്തും സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
ഡൽഹിയിൽ സ്‌ഫോടനത്തിന് പ്രതികൾ 2022 മുതൽ ആസൂത്രണം ആരംഭിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതിയായ ഡോക്ടർ മുസാഫിറിനെതിരെ റെഡ് കോർണർ നോട്ടീസിനായി ജമ്മു കാശ്മീർ പോലീസ് ഇന്റർപോളിനെ സമീപിച്ചു. ഓഗസ്റ്റിൽ ഇന്ത്യ വിട്ട ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിലാണെന്നാണ് വിവരം