ഡൽഹി സ്ഫോടനം; പതിയെ വന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറി: 13 മരണം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകർന്നു. കാറുകള്‍ 150 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. 13 മരണവും സ്ഥിതീകരിച്ചു നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഉഗ്ര ശേഷിയുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ചെറിയ വേഗതയിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വാഹനത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
സ്‌ഫോടനത്തിനു പിന്നാലെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേയ്ക്ക് തീ പടരുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മീറ്ററുകള്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ഗ്ലാസുകളടക്കം തകര്‍ന്നിട്ടുണ്ട്. ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎയുടെയും ദേശീയ സുരക്ഷാ ഗാര്‍ഡിന്റെയും (എന്‍എസ്ജി) സംഘങ്ങള്‍ സ്‌ഫോടന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ഫോണിൽ സംസാരിച്ചു. അൽപ സമയത്തിനകം സ്ഫോടനം നടന്ന സ്ഥലത്തും ആശുപത്രിയിൽ ചികിൽസയിലുള്ളവരെയും സന്ദർശിക്കും.