63 ഇടങ്ങളിൽ കെട്ടിവെച്ച പണം പോലും നഷ്ടമായി; ഡൽഹി കോൺഗ്രസ് അധ്യക്ഷൻ രാജി വെച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെച്ചത്. ഷീലാ ദീക്ഷിതിന് ശേഷമാണ് കോൺഗ്രസ്
 

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെച്ചത്. ഷീലാ ദീക്ഷിതിന് ശേഷമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി സുഭാഷ് ചോപ്ര ഏറ്റെടുത്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 9.6 ശതമാനം വോട്ടുകൾ കോൺഗ്രസ് നേടിയിിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചു. എന്നാൽ ഇത്തവണ ആകെയുള്ള 70 മണ്ഡലങ്ങളിൽ 63ലും കെട്ടി വെച്ച പണം പോലും സ്ഥാനാർഥികൾക്ക് നഷ്ടപ്പെട്ടു

അന്തിമ ഫലം വരുമ്പോൾ സംസ്ഥാനത്തിന്റെ ഒരു മണ്ഡലത്തിൽ പോലും ചലനമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. 4.36 ശതമാനം വോട്ടുകൾ മാത്രമാണ് ഇക്കുറി കോൺഗ്രസിന് നേടാൻ സാധിച്ചിട്ടുള്ളത്.