കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വാസകോശത്തിലെ അണുബാധ വർധിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്.
 
അണുബാധ വർധിച്ചതിനെ തുടർന്ന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ ഓക്‌സിജൻ സപ്പോർട്ട് നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറഅറി ആശുപത്രിയിലാണ് സത്യേന്ദർ ജയിൻ ചികിത്സയിൽ കഴിയുന്നത്. ജൂൺ 16ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.