ഡൽഹി മദ്യനയ അഴിമതി: മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
 

 

ഡൽഹി മദ്യനയ അഴിമതിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി സിബിഐ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കും

കേസിൽ സിബിഐ തയ്യാറാക്കിയ എഫ് ഐ ആറിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിസോദിയ അടക്കമുള്ളവർക്കെതിരെ കേസ്. 

കേസിൽ നിലവിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനീഷ് സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ.