ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു: ജീവനക്കാർ വഴിയിൽ കുടുങ്ങിയതോടെ 19 വിമാന സർവീസുകൾ റദ്ദാക്കി

കനത്ത പ്രതിഷേധവും പോലീസ് നടപടികളെയും തുടർന്ന് ഡൽഹിയിൽ കനത്ത ഗതാഗത കുരുക്ക്. വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കൂടുതൽ പ്രതിഷേധക്കാർ സമരമുഖത്തേക്ക് എത്തുന്നത് തടയാൻ പോലീസ്
 

കനത്ത പ്രതിഷേധവും പോലീസ് നടപടികളെയും തുടർന്ന് ഡൽഹിയിൽ കനത്ത ഗതാഗത കുരുക്ക്. വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കൂടുതൽ പ്രതിഷേധക്കാർ സമരമുഖത്തേക്ക് എത്തുന്നത് തടയാൻ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് വാഹനങ്ങൾ പെരുവഴിയിൽ കിടന്നത്

എയർ ഹോസ്റ്റസുമാരും പൈലറ്റുമാരുമടക്കമുള്ള ജീവനക്കാർ കുരുക്കിൽപ്പെട്ടതോടെ ഇൻഡിഗോ എയർ ലൈൻസിന്റെ 19 വിമാനങ്ങൾ റദ്ദാക്കി. പ്രതിഷേധം കനത്ത സാഹചര്യത്തിൽ മിക്ക റോഡുകളും പോലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്

ചെങ്കോട്ടയിലും മധ്യ ഡൽഹിയിലെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാരെ കണ്ടെത്താൻ മേഖലയിലേക്ക് വന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നിട്ടും പ്രതിഷേധ പ്രവാഹം തടുക്കാൻ സാധിക്കാതെ വന്നതോടെയാണ് റോഡുകൾ ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചത്.

മധുര റോഡ്-കാളിന്ദി കുജ് റോഡ് അടച്ച പോലീസ് നോയിഡയിൽ നിന്നും വരുന്ന യാത്രക്കാരെ വഴി തിരിച്ചുവിടുകയായിരുന്നു. ഡൽഹി മെട്രോയുടെ 17 സ്‌റ്റേഷനുകൾ അടിച്ചിടുകയും ചെയ്തു.