ഡൽഹി കലാപത്തിനിടെ പോലീസ് മർദിച്ച് ദേശീയഗാനം പാടിച്ച യുവാവ് കൊല്ലപ്പെട്ടു

ഡൽഹി കലാപത്തിനിടെ പോലീസ് മർദിച്ച് ദേശീയ ഗാനം പാടിച്ച യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദംപൂർ സ്വദേശി ഫൈസാൻ എന്ന ഇരുപത്തിയഞ്ചുകാരനാണ് മരിച്ചത്. ഫൈസാനടക്കം അഞ്ച് പേരെ
 

ഡൽഹി കലാപത്തിനിടെ പോലീസ് മർദിച്ച് ദേശീയ ഗാനം പാടിച്ച യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദംപൂർ സ്വദേശി ഫൈസാൻ എന്ന ഇരുപത്തിയഞ്ചുകാരനാണ് മരിച്ചത്. ഫൈസാനടക്കം അഞ്ച് പേരെ പോലീസ് അതിക്രൂരമായി മർദിച്ചിരുന്നു

പരുക്കേറ്റ നിലത്തു വീണു കിടന്ന ഫൈസാനോട് ലാത്തി വീശി ദേശീയ ഗാനം ആലപിക്കാൻ പോലീസ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 24നാണ് പോലീസ് അതിക്രമത്തിന്റെ വീഡിയോ പുറത്തുവന്നത്.

അതേസമയം വീഡിയോ വ്യാജമാണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഫാക്ട് ചെക്കിംഗ് വെബ് സൈറ്റായ ആൾട്ട് ന്യൂസ് പോലീസിന്റെ വാദം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

പോലീസ് മർദനത്തെ തുടർന്നാണ് ഫൈസാൻ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുമ്പ് വടിയുപയോഗിച്ചാണ് പോലീസ് ഫൈസാനെ മർദിച്ചത്. പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഫൈസാനെ തിരക്കി ബന്ധുക്കൾ സ്റ്റേഷനിലെത്തിയെങ്കിലും കാണിക്കാൻ അനുവദിച്ചിരുന്നില്ല. പിറ്റേ ദിവസം 11 മണിക്കാണ് ഫൈസാനെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. അപ്പോഴേക്കും യുവാവ് മൃതപ്രായനായി മാറിയിരുന്നു.