മദ്യാസക്തിയിൽ കാറോടിച്ച് കുത്തബ് മിനാറിന്റെ മതിൽ ഇടിച്ചുതകർത്തു; കത്തിയ കാറിൽ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

മദ്യലഹരിയിൽ കാറോടിച്ച് ഡൽഹി കുത്തബ് മിനാറിന്റെ മതിൽ ഇടിച്ചു തകർത്ത യുവാവ് കസ്റ്റഡിയിൽ. അരുൺ ചൗഹാനെന്നയാൾക്കെതിരെയാണ് ഡൽഹി മെഹറൗലി പോലീസ് കേസെടുത്തത്. തിങ്കളാഴ്ച പുലർച്ചെയാണ് അരുൺ ചൗഹാൻ
 

മദ്യലഹരിയിൽ കാറോടിച്ച് ഡൽഹി കുത്തബ് മിനാറിന്റെ മതിൽ ഇടിച്ചു തകർത്ത യുവാവ് കസ്റ്റഡിയിൽ. അരുൺ ചൗഹാനെന്നയാൾക്കെതിരെയാണ് ഡൽഹി മെഹറൗലി പോലീസ് കേസെടുത്തത്.

തിങ്കളാഴ്ച പുലർച്ചെയാണ് അരുൺ ചൗഹാൻ കുത്തബ് മിനാർ കോമ്പൗണ്ടിലേക്ക് കാറിടിച്ച് കയറ്റിയത്. ഇടിയുടെ ആഘാതത്തിൽ കാർ കത്തിനശിച്ചു. ഓടിക്കൂടിയ ആളുകളും കുത്തബ് മിനാറിന്റെ സുരക്ഷാ ജീവനക്കാരുമാണ് കത്തിയ കാറിൽ നിന്നും അരുണിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

വാഹനം അമിത വേഗതയിലായിരുന്നുവെന്നും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. പൊതുമുതൽ നശിപ്പിച്ച ഇയാളിൽ നിന്ന് പിഴയും നഷ്ടപരിഹാരത്തുകയും ഈടാക്കണമെന്ന് കുത്തബ് മിനാർ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.