ഡൽഹി കലാപം: 15 പേർക്കെതിരെ യുഎപിഎ, ആയുധ നിയമം എന്നിവ ചുമത്തി കുറ്റപത്രം

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും ചുമത്തി ഡൽഹി പോലീസിന്റെ കുറ്റപത്രം. പതിനായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമീപിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ
 

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും ചുമത്തി ഡൽഹി പോലീസിന്റെ കുറ്റപത്രം. പതിനായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമീപിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ കുറ്റപത്രത്തിലില്ല. അനുബന്ധ കുറ്റപത്രത്തിലാകും ഇവരുടെ പേരുകൾ ഉൾപ്പെടുത്തുക

്‌ഫെബ്രുവരി 24നാണ് പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവരും പിന്തുണക്കുന്നവരും തമ്മിലുണ്ടായ സംഘർഷം വർഗീയ കലാപത്തിലേക്ക് മാറിയത്. 53 പേർ കലാപത്തിൽ കൊല്ലപ്പെട്ടു. രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ ഉൾപ്പെടെ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.