ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി അധ്യാപകന്‍ ഹനി ബാബു അറസ്റ്റില്‍

ന്യൂഡല്ഹി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഡല്ഹി സര്വകലാശാലയിലെ മലയാളി അധ്യാപകനായ ഹനി ബാബുവിനെ എന്ഐഎ അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ഹനി ബാബുവിനെ എന്ഐഎ മുംബൈയില്
 

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി അധ്യാപകനായ ഹനി ബാബുവിനെ എന്‍ഐഎ അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ഹനി ബാബുവിനെ എന്‍ഐഎ മുംബൈയില്‍ ചോദ്യം ചെയ്ത വരികയായിരുന്നു. ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം 12 ആയി.

നേരത്തെ ഈ കേസില്‍ എന്‍.ഐ.എ ഹാനി ബാബു അടക്കം മൂന്ന് പേര്‍ക്ക് സമന്‍സ് അയച്ചിരുന്നു. എന്‍.ഐ.എയുടെ മുംബൈയിലെ ഓഫീസില്‍ വെച്ച് ജൂലൈ 23ന് ഹാനി ബാബുവിനെ എന്‍.ഐ.എ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ജൂലൈ 12നാണ് പ്രൊഫസര്‍ ഹാനി ബാബുവിനെ എന്‍.ഐ.എയെ മുംബൈയിലേക്ക് വിളിപ്പിച്ചത്.

2019 സെപ്റ്റംബറില്‍ പൂനെ പോലിസില്‍ നിന്നുള്ള 20 ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.