ഹോം › ദേശീയം

ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും പാഠം പഠിക്കുന്നില്ല; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

By MJ Desk · 12 Oct 2024, 11:57 AM

തമിഴ്‌നാട് ട്രെയിൻ അപകടത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. സർക്കാർ ഉണർന്ന് പ്രവർത്തിക്കാൻ ഇനിയെത്ര ജീവൻ പൊലിയേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു വെള്ളിയാഴ്ച വൈകുന്നേരമാണ് തമിഴ്‌നാട് കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 13 കോച്ചുകൾ പാളം തെറ്റുകയും രണ്ട് കോച്ചുകൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ 19 പേർക്കാണ് പരുക്കേറ്റത്. പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. മുൻകാല സംഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നിരവധി അപകടങ്ങളിൽ നിരവധി ജീവൻ നഷ്ടപ്പെട്ടിട്ടും പാഠം പഠിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›