{"vars":{"id": "89527:4990"}}

എൻഡിഎ സർക്കാർ വന്നതിന് ശേഷമാണ് ബിഹാറിൽ വികസനം എത്തിയതെന്ന് നിതീഷ് കുമാർ
 

 

ബിഹാറിന്റെ വികസനത്തിനായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. കുട്ടികൾക്കായി വിദ്യാലയങ്ങൾ നിർമിച്ചു. വനിതകൾക്കായി പ്രത്യേകം പദ്ധതികൾ കൊണ്ടുവന്നു. മുസാഫർപൂരിൽ ബൈപ്പാസ്, റോഡ് എന്നിവ നിർമിച്ചു. മീനാപൂരിൽ വെൽനെസ് സെന്ററുകൾ കൊണ്ടുവന്നു. എൻഡിഎ സർക്കാർ വന്നതിന് ശേഷമാണ് ബിഹാറിൽ വികസനങ്ങൾ എത്തിയത്. മുൻ സർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ലെന്നും നിതീഷ് കുമാർ അവകാശപ്പെട്ടു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ ചൊല്ലി എൻഡിഎയിൽ വിള്ളൽ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സഖ്യം മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. നിലവിൽ, ഞങ്ങൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മത്സരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു

തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ഒരുമിച്ചിരുന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും. 2020ലെ തെരഞ്ഞെടുപ്പിന് ശേഷം ബിഹാറിന് ഒരു ബിജെപി മുഖ്യമന്ത്രി ഉണ്ടാകണമെന്ന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനം കണക്കിലെടുത്താണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയതെന്നും അമിത് ഷാ പറഞ്ഞു