മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി നൽകി; രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ട് രാജി നൽകി. നിയമസഭയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി. അതേസമയം സംസ്ഥാനത്ത് പുതിയ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇനിയും ലക്ഷ്യം
 

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണറെ കണ്ട് രാജി നൽകി. നിയമസഭയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി. അതേസമയം സംസ്ഥാനത്ത് പുതിയ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇനിയും ലക്ഷ്യം കണ്ടിട്ടില്ല.

ശിവസേനയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബിജെപി നേതൃത്വത്തിന് സാധിച്ചിട്ടില്ല. ആർ എസ് എസ് നേരിട്ട് സമവായ ചർച്ചകൾക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന വാക്ക് ലഭിക്കാതെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ശിവസേന