തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ദേവീന്ദര്‍ സിംഗിന്റെ പോലീസ് മെഡല്‍ തിരിച്ചെടുത്തു
ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡി എസ് പി ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച പോലീസ് മെഡല്‍ പിന്‍വലിച്ചു. ഷേര്‍ ഇ കാശ്മീര്‍ മെഡല്‍ പിന്‍വലിച്ചു കൊണ്ട് ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണര്‍ ഉത്തരവിറക്കി
ദേവീന്ദര്‍ സിംഗിന് സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മെഡല്‍ പിന്‍വലിച്ചിരിക്കുന്നത്.
ദേവീന്ദര്‍ സിംഗിന്റെ തീവ്രവാദ ബന്ധങ്ങള്‍ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. ദേവീന്ദര്‍ സിംഗിന് ലഭിച്ച മെഡലുകള്‍ തിരിച്ചെടുക്കാനും പോലീസ് ശുപാര്‍ശ നല്‍കിയിരുന്നു. ഇയാളുടെ സ്ഥാനക്കയറ്റത്തിനുള്ള നടപടികള്‍ മരവിപ്പിച്ചതായി പോലീസ് അറിയിച്ചു.
ഡി എസ് പിക്കൊപ്പം യാത്ര ചെയ്തിരുന്ന തീവ്രവാദികള്‍ റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം പ്ലാന്‍ ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. തീവ്രവാദികളെ കാശ്മീരില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി 12 ലക്ഷം രൂപയാണ് ദേവീന്ദര്‍ സിംഗ് കൈപ്പറ്റിയത്. ശനിയാഴ്ചയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.