ഹോം › ദേശീയം

എന്‍റെ വിവാഹ വീഡിയോ വൈകാൻ കാരണം ധനുഷ്; നയൻതാര തുറന്നടിക്കുന്നു

By News Desk · 16 Nov 2024, 04:53 PM

തന്‍റെ വിവാഹം അടക്കം ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ ചിത്രീകരിച്ചിട്ടുള്ള വീഡിയോ പുറത്തുവരുന്നത് അനിശ്ചിതമായി നീളാൻ കാരണം നടൻ ധനുഷ് ആണെന്ന ആരോപണവുമായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര. നയൻതാര – വിഘ്നേഷ് വിവാഹ ആഘോഷങ്ങൾ കൂടി ഉൾപ്പെടുന്ന ഡോക്യുമെന്‍ററിയുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ളിക്സിനാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്‍റെ നിർമാതാക്കളിൽനിന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നൽകിയിരിക്കുകയാണ്. ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് ഉപയോഗിച്ചതിനാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നയൻതാരയും വിജയ് സേതുപതിയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച സിനിമയുടെ നിർമാതാവ് ധനുഷ് ആയിരുന്നു. വിഘ്നേഷ് സംവിധാനം ചെയ്ത ഈ സിനിമയുടെ സെറ്റിൽ വച്ചാണ് വിഘ്നേഷും നയൻതാരയും പ്രണയത്തിലാകുന്നതും. അതിനാലാണ് ചിത്രത്തിന്‍റെ വിഷ്വലുകൾ ഡോക്യുമെന്‍ററിക്ക് ആവശ്യമായി വന്നത്. നേരത്തെ, ചിത്രത്തിന്‍റെ ചെറിയ ക്ലിപ്പിങ് ഡോക്യുമെന്‍ററിയിൽ ഉപയോഗിക്കാൻ അനുമതി തേടിയിരുന്നെങ്കിലും എൻഒസി നൽകാൻ ധനുഷ് തയാറായിരുന്നില്ല. ഇതെത്തുടർന്ന്, മൊബൈൽ ഫോണിൽ ചിത്രീകരിച്ച്, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മൂന്നു സെക്കൻഡ് ക്ലിപ്പ് മാത്രമാണ് ഉപയോഗിച്ചതെന്നും നയൻതാര. മറ്റുള്ളവരുടെ ദുരിതങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് ധനുഷ് എന്നും നയൻതാര ആരോപിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ ധനുഷിന് എഴുതിയ തുറന്ന കത്തിലാണ് നയൻതാര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെടുന്നത് പ്രതികാരബുദ്ധികൊണ്ടാണെന്നും നയൻതാര പറയുന്നു. https://www.instagram.com/p/DCbCgAgPIxW/?utm_source=ig_web_copy_link ”നിങ്ങളുടെ സ്വഭാവം എന്താണെന്ന് ഇതിൽ നിന്നു വ്യക്തമാണ്. ആരാധകർക്കു മുന്നിൽ കാണിക്കുന്നതിന്‍റെ പകുതി നന്മയെങ്കിലും യഥാർഥത്തിൽ നിങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. പ്രസംഗിക്കുന്നതുപോലെയല്ല നിങ്ങളുടെ പ്രവൃത്തികൾ”, കത്തിൽ നയൻതാര എഴുതുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dhanush#movie#Nayanthara#Netfix#vignesh#wedding video

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›