സിഎം സാർ ഇങ്ങനെ പക വീട്ടണമായിരുന്നോ; നടക്കാൻ പാടില്ലാത്തതാണ് നടന്നത്: പ്രതികരണവുമായി വിജയ്
കരൂർ ദുരന്തത്തിന് ശേഷം ആദ്യ പ്രതികരണവുമായി ടിവികെ പ്രസിഡന്റ് വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പ്രതികരിച്ചു. കരൂർ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വീഡിയോയിൽ വെല്ലുവിളിക്കുന്നുണ്ട്
സിഎം സാർ, എന്നോട് എന്തും ആയിക്കോളൂ. പക വീട്ടൽ ഇങ്ങനെ വേണമായിരുന്നോ എന്ന് വിജയ് ചോദിക്കുന്നു. തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകൾ കാണാനെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം. അതിനാൽ തന്നെ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് ്‌നുമതി തേടി പോലീസിനെ സമീപിച്ചിരുന്നു. പോലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും വിജയ് പറയുന്നു.
്അഞ്ച് ജില്ലകളിലെ റാലികളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരിൽ മാത്രം എങ്ങനെ പ്രശ്‌നമുണ്ടായി. ടിവികെ പ്രവർത്തകരെ തൊടരുത്. സംഘർഷാവസ്ഥ ഒഴിവാക്കാനാണ് കരൂരിൽ പോകാത്തത്. തന്റെ രാഷ്ട്രീയ യാത്ര ഇതുകൊണ്ട് അവസാനിക്കില്ല. എത്രയും വേഗം കരൂരിലേക്ക് പോയി ജനങ്ങളെ കാണുമെന്നും വിജയ് പറഞ്ഞു.