അതിഥി തൊഴിലാളികൾ ട്രെയിനിൽ മരിച്ച സംഭവം നിസാരവും ഒറ്റപ്പെട്ടതുമെന്ന് ബിജെപി നേതാവ്

നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾ ട്രെയിനിൽ മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷനും എം പിയുമായ ദിലീപ് ഘോഷ്. ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം എന്നാണ്
 

നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾ ട്രെയിനിൽ മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷനും എം പിയുമായ ദിലീപ് ഘോഷ്. ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം എന്നാണ് ദിലീപ് ഘോഷ് ഇതിനോട് പ്രതികരിച്ചത്

നിർഭാഗ്യകരമായ സംഭവങ്ങൾ നടന്നിട്ടുണ്ടാകാം. എന്നാൽ റെയിൽവേയെ കുറ്റം പറയാനാകില്ല. ചില മരണങ്ങൾ നടന്നിട്ടുണ്ട്. അത് ഒറ്റപ്പെട്ടതും ചെറുതുമായ സംഭവങ്ങളാണ്. യാത്രക്കാർക്ക് വേണ്ടി റെയിൽവേ വളരെയേറെ സേവനങ്ങൾ ചെയ്യുന്നുണ്ട്. നിസാര സംഭവങ്ങൾക്ക് വേണ്ടി റെയിൽവേയെ തരംതാഴ്ത്തി കാണിക്കാൻ ആകില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു

അതേസമയം ദിലീപ് ഘോഷിനെതിരെ തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നു. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് ഇരുപാർട്ടികളും ആവശ്യപ്പെട്ടു.