കർണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന. ഇന്ന്
 

കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന. ഇന്ന് രാവിലെയാണ് ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ സംഘം എത്തിയത്.

റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് പിസിസി അധ്യക്ഷന്റെ വീട്ടിലെ പരിശോധന. ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.