{"vars":{"id": "89527:4990"}}

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ; സിദ്ധരാമയ്യ ഇന്ന് വൈകിട്ട് മൂന്നിന് രാജ്ഭവനിലേക്ക്

 

കർണാടകയിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള നാടകീയമായ തർക്കങ്ങൾക്ക് ഒടുവിൽ വിരാമം. ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എച്ച്.കെ. പാട്ടീൽ അറിയിച്ചു. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് വൈകിട്ട് 3 മണിക്ക് രാജ്ഭവനിലെത്തി (ലോക് ഭവൻ) ഗവർണറെ കാണുമെന്നാണ് റിപ്പോർട്ടുകൾ.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ ഡൽഹിയിലും ബംഗളൂരുവിലുമായി നടന്ന ദീർഘമേറിയ ചർച്ചകൾക്കൊടുവിലാണ് സംസ്ഥാനത്തെ അധികാരത്തർക്കത്തിൽ അന്തിമ തീരുമാനമായത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകൾ പൂർത്തിയായത്.