ദളിത് വിരുദ്ധ പരാമർശം: ഡിഎംകെ നേതാവ് ആർ എസ് ഭാരതിയെ അറസ്റ്റ് ചെയ്തു

ദളിത് വിരുദ്ധ പരാമർശത്തെ തുടർന്ന് ഡിഎംകെ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ലോക്സഭാ എംപിയും ഡിഎംകെ നേതാവുമായ ദയാനിധി
 

ദളിത് വിരുദ്ധ പരാമർശത്തെ തുടർന്ന് ഡിഎംകെ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ലോക്‌സഭാ എംപിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനെതിരെയും കേസെടുത്തിട്ടുണ്ട്. ദയാനിധിയുടെ അറസ്റ്റും ഉടനുണ്ടാകും

മദ്രാസ് ഹൈക്കോടതിയിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ധാരാളം ജഡ്ജിമാരുണ്ടെന്നും ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണെന്നായിരുന്നു പരാമർശം

അതേസമയം അണ്ണാ ഡിഎംകെ നേതാക്കൾക്കെതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്ന് ആർ എസ് ഭാരതി ആരോപിച്ചു. തന്നെ പോലീസിനെ ഉപയോഗിച്ച് സർക്കാർ വേട്ടയാടുകയാണെന്നും ഭാരതി ആരോപിച്ചു.