ഹോം › ദേശീയം

വളര്‍ത്തുനായ കുരച്ചു; ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ കയറി തല്ലി സ്ത്രീകള്‍

By MJ News Desk · 07 Jan 2025, 09:33 PM

വളര്‍ത്തുനായ കുരച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ക്കയറി ആക്രമിച്ചു ഒരു കൂട്ടം സ്ത്രീകള്‍. പച്ചക്കറി വ്യാപാരിയെയും കുടുംബത്തെയുമാണ് അയല്‍വാസികളായ സ്ത്രീകള്‍ സംഘം ചേര്‍ന്ന് തല്ലിയത്. ഗൃഹനാഥനയേയും ഭാര്യയേയും ഇവരുടെ മകളെയുമാണ് സ്ത്രീകൾ ആക്രമിച്ചത്. മുംബൈയിലെ താനയിൽ ഞായറാഴ്ചയായിരുന്നു സംഭവം. നായ കുരച്ചുവെന്ന് പറഞ്ഞ് ഇവര്‍ ബഹളം വെക്കുകയും വീടിന് നേരെ കല്ലെറിയുകയുമായിരുന്നു. സംഭവത്തില്‍ പത്ത് സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തു. താനെ കല്യാണ്‍ സ്വദേശിയായ പച്ചക്കറി വ്യാപാരിയെയും ഭാര്യയെയും മകളെയും ആക്രമിച്ചതിനാണ് അയല്‍ക്കാരായ സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തത്. പ്രതികളായ സ്ത്രീകളും അയല്‍ക്കാരനായ പച്ചക്കറി വ്യാപാരിയും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച വ്യാപാരിയുടെ വളര്‍ത്തുനായ കുരയ്ക്കുന്നതിനെച്ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായതിനെതുടര്‍ന്ന് പ്രകോപിതരായ സ്ത്രീകള്‍ വ്യാപാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഇവരെ ആക്രമിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#attacks#dog barking#mumbai#thane

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›