രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. സർവീസ് ആരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും
 

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. സർവീസ് ആരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും സജ്ജമായിട്ടുണ്ട്. യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഉടൻ പുറത്തിറങ്ങും

35 ശതമാനം വിമാന സർവീസുകളാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. അന്താരാഷ്ട്ര സർവീസുകൾ എപ്പോൾ തുടങ്ങുമെന്ന് പറയാനാകില്ല. സാധാരണക്കാർക്ക് താങ്ങാനാകുന്ന തുകയേ ടിക്കറ്റ് നിരക്കായി ഈടാക്കൂ. എല്ലാ സീറ്റുകളിലും യാത്ര അനുവദിച്ചേക്കും. മധ്യത്തിലുള്ള സീറ്റ് ഒഴിച്ചിടുന്നതു കൊണ്ട് പ്രയോജനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു