നിരാശരാകരുത്, ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാട്ടം തുടരും: ഖാർഗെ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ അതി ദയനീയ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായ പോരാട്ടം തുടരും. പ്രതീക്ഷ കൈവിടരുത്. ബിഹാറിലെ പരാജയത്തിന്റെ കാരണം മനസിലാക്കി പാർട്ടി മുന്നോട്ടു പോകുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു
ബിഹാറിലെ ജനഹിതം മാനിക്കുന്നു. ഭരണഘടനയെ ദുരുപയോഗം ചെയ്തു കൊണ്ട് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടം ഇതുകൊണ്ടൊന്നും അവസാനിപ്പിക്കില്ല. തെരഞ്ഞെടുപ്പിൽ എവിടെയാണ് പിഴച്ചതെന്ന് മനസിലാക്കി മികച്ച രീതിയിൽ മുന്നോട്ടു വരുമെന്നും ഖാർഗെ പറഞ്ഞു
മഹാസഖ്യത്തെ പിന്തുണച്ചവർക്ക് ഖാർഗെ നന്ദി അറിയിച്ചു. പുറത്തുവന്ന ഫലത്തിൽ നിരാശരാകേണ്ടതില്ല. നമ്മുടെ അഭിമാനവും അന്തസ്സും നിങ്ങളാണ്. നിങ്ങളുടെ കഠിനധ്വാനമാണ് നമ്മുടെ കരുത്തെന്നും ഖാർഗെ എക്‌സിൽ കുറിച്ചു