മയക്കുമരുന്ന് കേസ്; റിയയെ കൂടാതെ ബോളിവുഡിലെ 25 പ്രമുഖ താരങ്ങളിലേയ്ക്ക് അന്വേഷണം, ചോദ്യം ചെയ്യലിനായി വിളിപ്പിക്കും

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില് അന്വേഷണം ബോളിവുഡിലേക്കും. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവര്ത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്
 

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണം ബോളിവുഡിലേക്കും. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോവിക്ക് എന്നിവരുടെ മൊഴിയനുസരിച്ച് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ പട്ടിക തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന താരങ്ങളാണിവര്‍. വൈകാതെ തന്നെ 25 പേരെയും എന്‍.സി.ബി ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.

റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തതോടെ കൂടുതല്‍ താരങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എന്‍.സി.ബി റിയ ചക്രവര്‍ത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സഹോദരന്‍ വഴി സുശാന്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നതായും മയക്കുമരുന്ന് സംഘത്തിലെ ചിലരുമായി ബന്ധമുണ്ടായിരുന്നതായും റിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.