ലഹരി നൽകി മയക്കി തട്ടിക്കൊണ്ടുപോയി; 22കാരനെ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി
ബിഹാറിൽ 22കാരനെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി 7നാണ് സംഭവം. നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നാണ് ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്.
തുടർന്ന് സമീപത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ നിതീഷ് ആരോപിക്കുന്നു. നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചതിന്റെയും വീഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു
വിവാഹത്തിന് ശേഷവും രണ്ട് ദിവസത്തോളം പൂട്ടിയിട്ടു. ബോധം വന്ന് നിലവിളിച്ചപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി. മകനെ കാണാനില്ലെന്ന് കാണിച്ച് നിതീഷിന്റെ പിതാവും ഈ സമയം പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് നീതീഷ് തടവിൽ നിന്നും രക്ഷപ്പെട്ടത്.