ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 1300 കോടി രൂപയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘം പിടിയിൽ

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 1300 കോടി രൂപയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘത്തെ നർക്കോട്ടിംഗ് സംഘം പിടികൂടി. ഒമ്പത് പേരടങ്ങുന്ന സംഘത്തെയാണ് നർക്കോടിക്ക് കൺട്രോൾ ബ്യൂറോ
 

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 1300 കോടി രൂപയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘത്തെ നർക്കോട്ടിംഗ് സംഘം പിടികൂടി.

ഒമ്പത് പേരടങ്ങുന്ന സംഘത്തെയാണ് നർക്കോടിക്ക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. 20 കിലോഗ്രാം കൊക്കൈനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളംബിയ, മലേഷ്യ, നൈജീരിയ എന്നിവിടങ്ങളിൽ വേരുകളുള്ള സംഘമാണ് പിടിയിലായത്.

ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ പ്രവർത്തനം. പിടിയിലായവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്. ഒരു അമേരിക്കൻ സ്വദേശി, ഒരു ഇന്തോനേഷ്യൻ സ്വദേശി, രണ്ട് നൈജീരിയൻ സ്വദേശികൾ എന്നിങ്ങനെയാണ് മറ്റുള്ളവർ

കൊക്കൈൻ എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള കേന്ദ്രമായാണ് ഇന്ത്യയെ സംഘം ഉപയോഗിക്കുന്നത്.