ഹോം › ദേശീയം

ഇ. വൈ കമ്പനിയിലെ മലയാളി യുവതിയുടെ മരണം; അമിത ജോലി ഭാരത്തെ തുടർന്നെന്ന് കുടുംബം

By Admin Desk · 19 Sep 2024, 04:39 PM

പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് എന്ന കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടായിരുന്ന മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കുടുംബം. അമിത ജോലി ഭാരത്തെ തുടർന്നാണ് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26കാരി അന്ന സെബാസ്റ്റിയൻ ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചത്. മനുഷ്യത്വരഹിതമായ തൊഴിൽ പീഡനം നേരിട്ടതാണ് മകളുടെ കാരണമെന്ന് അമ്മ അനിത അഗസ്റ്റിൻ ഇ വൈ കമ്പനി മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ മെയിലിൽ ആരോപിക്കുന്നു നിരവധി തവണ അമിത ജോലിഭാരത്തെ കുറിച്ച് മകൾ പറഞ്ഞിരുന്നു. രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മകൾ ഇതിന് തയ്യാറായിരുന്നില്ല. ഈ അവസ്ഥ മറ്റൊരു മാതാപിതാക്കൾക്കും ഉണ്ടാകരുതെന്ന് കാണിച്ച് ഇവൈ ചെയർമാന് കുടുംബം കത്ത് നൽകി. ഇന്ത്യയുടെ നാലാമത്തെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനമാണ് ഇ വൈ. മുമ്പും സമാന സാഹചര്യത്തെ തുടർന്ന് നിരവധി പേർ ഇവിടുത്തെ ജോലി ഉപേക്ഷിച്ച് പോയിരുന്നു. ജൂലൈ 20നാണ് അന്ന സെബാസ്റ്റിയൻ മരിച്ചത്. അവധി പോലുമില്ലാതെയുള്ള ജോലിയാണ് അന്ന ചെയ്തിരുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›