ലാലുവിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ 600 കോടിയുടെ അഴിമതിയുടെ തെളിവ് ലഭിച്ചെന്ന് ഇ ഡി
 

 

ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമിതിയുടെ തെളിവ് കിട്ടിയെന്ന് ഇ ഡി. വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പണമായി കണ്ടെത്തിയിട്ടുണ്ട്. 250 കോടിയുടെ ഇടപാടുകൾ നടന്നു. 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങൾ കിട്ടിയെന്നും ഇഡി പറഞ്ഞു

ഭൂമി കുംഭകോണ ആരോപണത്തിലാണ് ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയത്. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ലാലുവിനും കുടുംബത്തിനും കൂട്ടാളികൾക്കും വേണ്ടി നടത്തിയ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഇഡി അറിയിച്ചു. ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ വസതിയിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു.