ഹോം › ദേശീയം

അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്ത ഇ ഡി ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

By MJ Desk · 21 Aug 2024, 03:15 PM

അഴിമതി കേസിൽ സിബിഐ ചോദ്യം ചെയ്ത ഇ ഡി ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഡി ഉദ്യോഗസ്ഥനായ അലോക് കുമാർ രഞ്ജന്റെ മൃതദേഹാണ് ഡൽഹി ഷാഹിബാബാദിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം ഗാസിയാബാദിൽ നിന്ന് അലോക് കുമാർ ഡെപ്യൂട്ടേഷനിലാണ് ഇ ഡിയിൽ എത്തിയത്. നേരത്തെ ആദായ നികുതി വകുപ്പിലായിരുന്നു. അഴിമതിക്കേസിൽ സിബിഐ രണ്ട് തവണ അലോക് കുമാറിനെ ചോദ്യം ചെയ്തിരുന്നു. ഇഡി ഡയറക്ടർ സന്ദീപ് സിംഗിനെ അഴിമതിക്കേസിൽ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അലോകിനെയും ചോദ്യം ചെയ്തത് മുംബൈയിലെ ജ്വല്ലറി ഉടമയോട് മകനെ അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ കൈക്കൂലി തരണമെന്ന് സന്ദീപ് സിംഗ് ആവശ്യപ്പെട്ടിരുന്നു. വിലപേശലിനൊടുവിൽ 20 ലക്ഷം നൽകാൻ തയ്യാറായി. പണം കൈമാറുന്നതിനിടെയാണ് സന്ദീപ് സിംഗ് പിടിയിലായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›