ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ ധാൻമറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ
 

ജമ്മു കാശ്മീരിലെ ധാൻമറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ജമ്മു കാശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ഓപറേഷനിൽ പങ്കെടുത്തത്.

കൂടുതൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.