ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
Oct 14, 2025, 10:11 IST
ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണരേഖക്ക് സമീപം സംശയാസ്പദമായ നീക്കം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കുപ്‌വാരയിലെ മച്ചിൽ, ദുദ്‌നിയാൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തെരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ശൈത്യകാലം വരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുരക്ഷാ സേനകൾക്ക് നിർദേശം നൽകി. കേന്ദ്രഭരണ പ്രദേശങ്ങളിലെ സുരക്ഷാ അവലോകന യോഗത്തിന് ശേഷമായിരുന്നു നിർദേശം.