റെയ്ഡിനായി ഇ.ഡി സംഘം ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തുന്നു. എട്ടംഗ സംഘമാണ് ബിനീഷിന്റെ മരുതംകുഴി കൂട്ടാൻവിളയിലെ വീട്ടിലെത്തിയത്. കർണാടക പോലീസും
 

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തുന്നു. എട്ടംഗ സംഘമാണ് ബിനീഷിന്റെ മരുതംകുഴി കൂട്ടാൻവിളയിലെ വീട്ടിലെത്തിയത്.

കർണാടക പോലീസും സിആർപിഎഫ് സംഘവും ഇവർക്കൊപ്പമുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ഇ ഡി ഉദ്യോഗസ്ഥരെ അനുഗമിക്കുന്നുണ്ട്. ബിനീഷിന്റെ പേരിലാണ് വീടെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയും ബിനീഷിന്റെ അച്ഛനുമായ കോടിയേരിയും താമസിക്കുന്നത് ഇവിടെയാണ്.

രാവിലെ 9 മണിയോടെയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനായി ഇഡി ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താൻ സാധിച്ചിട്ടില്ല. സുരക്ഷക്കായി സിആർപിഎഫ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.