ഹോം › ദേശീയം

മണിപ്പൂരിലേത് വംശീയ സംഘർഷം; സമാധാനം പുനഃസ്ഥാപിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു: അമിത് ഷാ

By MJ Desk · 17 Sep 2024, 03:21 PM

മണിപ്പൂർ സംഘർഷം പരിഹരിക്കാൻ വിവിധ വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിൽ നടക്കുന്നത് ഭീകരവാദം അല്ലെന്നും, വംശീയ സംഘർഷമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്തേയ് വിഭാഗങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തെ റിപ്പോർട്ട് കാർഡ് ആഭ്യന്തര മന്ത്രി പുറത്തിറക്കി. മൂന്ന് ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വകയിരുത്തി. 49,000 കോടി രൂപ ചെലവിൽ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. 50,600 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രധാന റോഡുകൾ വികസിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചതായി അമിത് ഷാ അറിയിച്ചു. മഹാരാഷ്ട്രയിലെ വാധ്വാനിൽ ഒരു മെഗാ തുറമുഖം നിർമിക്കുമെന്നും, ആഭ്യന്തരമന്ത്രി പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#amit shah#manipur riot

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›