ഹോം › ദേശീയം

എല്ലാവർക്കും ചരിത്രവും പാരമ്പര്യവുമുണ്ട്, ആർ എസ് എസിന് മാത്രമല്ല: രാഹുൽ ഗാന്ധി

By MJ Desk · 10 Sep 2024, 09:50 AM

ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ബഹുസ്വരതയെ മനസ്സിലാക്കാൻ ആർഎസ്എസിന് സാധിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നോ രാജസ്ഥാനിൽ നിന്നോ ആകട്ടെ. എല്ലാവർക്കും ചരിത്രവും പാരമ്പര്യവുമുണ്ട് ചില സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്നാണ് ആർഎസ്എസ് പറയുന്നത്. ചില മതങ്ങൾ മറ്റു മതത്തേക്കാൾ താഴ്ന്നതാണെന്ന് ആർഎസ്എസ് പറയുന്നു. ചില ഭാഷകൾ മറ്റ് ഭാഷയേക്കാൾ താഴ്ന്നതാണെന്നും അവർ പറയുന്നു. ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഇത് അവസാനിക്കുന്നത് ലോക്‌സഭയിലോ പോളിംഗ് ബൂത്തിലോ ആകുമെന്നും രാഹുൽ പറഞ്ഞു അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് രാഹുൽ ആർഎസ്എസിനെ വിമർശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›