{"vars":{"id": "89527:4990"}}

അസമിൽ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
 

 

അസമിൽ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം. കൊക്രജാർ, സലാകതി സ്‌റ്റേഷനുകൾക്കിടയിലെ റെയിൽവേ ട്രാക്കിലാണ് സ്‌ഫോടനം നടന്നത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 

സ്‌ഫോടനത്തെ തുടർന്ന് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കൊക്രജർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് സ്‌ഫോടനം. ഐഇഡിയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. 

ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.