വിദ്വേഷ പ്രസംഗം നടത്തിയാല്‍ പാര്‍ട്ടി നോക്കാതെ വിലക്കുമെന്ന് ഫേസ്ബുക്ക് 

ന്യൂഡല്ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്ക്കെതിരെ പാര്ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില് ഫേസ്ബുക്ക്
 

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്.

വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേസ്ബുക്ക്
ഒഴിഞ്ഞുമാറുകയാണെന്ന യുഎസ് മാധ്യമ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം.

വിദ്വേഷ പ്രസംഗവും അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും തടയുക എന്ന ഞങ്ങളുടെ നയം ആഗോളതലത്തില്‍ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ കണക്കിലെടുക്കാതെ നടപ്പാക്കുന്നതാണ്. ഇനിയും ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം.

നിരന്തരമായി വിലയിരുത്തലുകള്‍ നടത്തിയും സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തിയും ഇതു നിര്‍ബന്ധമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ്’ കമ്പനി വക്താവ് അറിയിച്ചു.