ഹോം › ദേശീയം

രാജ്യത്തെ സിആർപിഎഫ് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിൽ

By MJ Desk · 22 Oct 2024, 02:49 PM

ഡൽഹിയിൽ സ്‌കൂളിൽ സ്‌ഫോടനമുണ്ടായതിന് പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെയും തെലങ്കാനയിലെയും സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹി രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്‌കൂളുകൾക്കാണ് ഇ മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത് ക്ലാസ് മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌കൂളുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ പരിശോധന നടത്തിയെങ്കിലും സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിൽ സ്‌ഫോടനം നടന്നിരുന്നു അതേസമയം ഞായറാഴ്ച സ്‌ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ തുടങ്ങി. സ്‌ഫോടനം നടക്കുന്നതിന് മുമ്പ് സ്ഥലത്തെത്തിയ നാല് പേർക്കായാണ് തെരച്ചിൽ നടക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bomb threat

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›