ഹോം › ദേശീയം

ബിഹാറിൽ വ്യാജമദ്യ ദുരന്തം: രണ്ട് ജില്ലകളിലായി 25 പേർ മരിച്ചു, 49 പേർ ആശുപത്രിയിൽ

By MJ Desk · 18 Oct 2024, 12:31 PM

ബിഹാറിൽ വ്യാജമദ്യ ദുരന്തത്തിൽ 25 മരണം. സിവാൻ, സരൺ ജില്ലകളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. 49 പേർ ചികിത്സയിൽ കഴിയുകയാണ്. മീഥൈൽ ആൽക്കഹോൾ കലർന്ന മദ്യം കുടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത് സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിൽ 25 പേർ മരിച്ചതായി ബിഹാർ ഡിജിപി അറിയിച്ചു. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ ഇത്തരം ദുരന്തങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. എന്നാൽ വ്യാജമദ്യത്തിന്റെ അനധികൃത വിൽപ്പന സംസ്ഥാനത്ത് വ്യാപകമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bihar#hooch tragedy

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›