ഹോം › ദേശീയം

പ്രശസ്ത ബോളിവുഡ് നടൻ വികാസ് സേത്ത് ഹൃദയാഘാതം മൂലം മരിച്ചു

By News Desk · 08 Sep 2024, 06:26 PM

മുംബൈ: ബോളിവുഡ് നടന്‍ വികാസ് സേത്ത് (48) ഹൃദയാഘാതം മൂലം അന്തരിച്ചു. ഉറക്കത്തിലാണ് താരത്തിന്റെ മരണമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറുമണിയായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി. സിനിമയിലൂടെയാണ് വികാസ് അഭിനയരംഗത്ത് എത്തിയത്. എന്നാല്‍ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സീരിയലിലേക്ക് അദ്ദേഹം ചുവടുമാറ്റി. കരണ്‍ ജോഹറിന്റെ ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. നടന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്ന വികേസ് സേത്ത് ഫിറ്റ്‌നസ്, മോട്ടിവേഷണല്‍ വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ നാല് മാസമായി അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. മെയ് 12 ന്റെ അവസാന വീഡിയോ അമ്മയ്ക്കൊപ്പമായിരുന്നു. വികാസ് സേഥിക്ക് ഭാര്യയും ഇരട്ടകുട്ടികളുമുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›