രണ്ട് മാസത്തിന് ശേഷം ഫാറുഖ് അബ്ദുള്ളയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലായ മുൻ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ളയെ നാഷണൽ കോൺഫറൻസ് നേതാക്കൾ ശ്രീനഗറിലെ വസതിയിലെത്തി കണ്ടു. ഗവർണർ സത്യപാൽ
 

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലായ മുൻ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ളയെ നാഷണൽ കോൺഫറൻസ് നേതാക്കൾ ശ്രീനഗറിലെ വസതിയിലെത്തി കണ്ടു. ഗവർണർ സത്യപാൽ മാലിക് കഴിഞ്ഞ ദിവസമാണ് ഇവർക്ക് സന്ദർശനാനുമതി നൽകിയത്.

പാർട്ടി ജമ്മു പ്രവിശ്യാ അധ്യക്ഷൻ ദേവേന്ദർ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെ സന്ദർശിച്ചത്. മകൻ ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയെ സന്ദർശിക്കാനെത്തും. ഒമർ അബ്ദുള്ളയെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലാണ് വീട്ടു തടങ്കലിലാക്കിയിട്ടുള്ളത്.