{"vars":{"id": "89527:4990"}}

ഫാറൂഖ് അബ്ദുള്ളക്കും ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രിക്കും നേരെ വെടിവെപ്പ്; ആക്രമണം വിവാഹവേദിയിൽ വെച്ച്
 

 

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കും ഉപമുഖ്യമന്ത്രി സുരേന്ദ്ര ചൗധരിക്കും നേരെ ആക്രമണം. ബുധനാഴ്ച രാത്രി ഗ്രേറ്റർ കൈലാഷ് ഏരിയയിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർക്ക് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്

എൻ സി നേതാവ് ബിഎസ് ചൗഹാന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഫാറുഖ് അബ്ദുള്ളും സുരേന്ദ്ര ചൗധരിയും എത്തിയത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പുറത്ത് നിന്ന അക്രമി ഫാറൂഖ് അബ്ദുള്ളയുടെ സമീപത്ത് എത്തി വെടിയുതിർക്കുകയായിരുന്നു. 

വെടിയുണ്ട ലക്ഷ്യം തെറ്റിയതിനാൽ ഫാറൂഖ് അബ്ദുള്ള പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തിരക്കിനിടയിൽ സുരേന്ദ്ര ചൗധരിക്ക് നിസാര പരുക്ക് സംഭവിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ കീഴ്‌പ്പെടുത്തി. ജമ്മു സ്വദേശി കമൽ സിംഗ് ജംവാളാണ് പിടിയിലായത്.