ജനദ്രോഹ ഭരണപരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം

ബിജെപിക്കാരനും നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ അഡ്മിനിസ്ട്രേറ്ററുടെ അതിവികലവും ജനദ്രോഹപരവുമായ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ ആറ് മണി
 

ബിജെപിക്കാരനും നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ അഡ്മിനിസ്‌ട്രേറ്ററുടെ അതിവികലവും ജനദ്രോഹപരവുമായ ഭരണപരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ ജനകീയ നിരാഹാര സമരം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് സമരം

മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിട്ടും വ്യാപാരികൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കും. ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകർ അറിയിക്കുന്നത്. അതേസമയം ഇന്ന് 12 മണിക്ക് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിലേക്ക് യുഡിഎഫ് എംപിമാർ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നുണ്ട്.