ഭാര്യ മുട്ടക്കറി ഉണ്ടാക്കിക്കൊടുത്തില്ല; മദ്യലഹരിയിൽ കലിമൂത്ത പിതാവ് മൂന്ന് വയസ്സുകാരനെ അടിച്ചുകൊന്നു

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മൂന്ന് വയസ്സുകാരനെ സ്വന്തം പിതാവ് അടിച്ചുകൊന്നു. മുട്ടക്കറി ഉണ്ടാക്കി നൽകാനുള്ള ആവശ്യം ഭാര്യ നിരസിച്ചതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് സംഭവം. നാഗ്ല ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.
 
മദ്യലഹരിയിൽ വീട്ടിലെത്തിയ സുഭാഷ് ബഞ്ചാരയാണ് മകനെ കൊലപ്പെടുത്തിയത്. വീട്ടിൽ എത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇത് നിരസിക്കുകയായിരുന്നു. ഭാര്യയെ മർദിച്ച സുഭാഷ് ദേഷ്യം തീരാതെ മകനെയും അടിക്കുകയായിരുന്നു

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് വയസ്സുകാരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ സുഭാഷ് ബഞ്ചാര ഒളിവിൽ പോയി. ഇയാളെ പിടികൂന്നതിനായുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.