{"vars":{"id": "89527:4990"}}

പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും
 

 

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെ വിവാഹ ചടങ്ങിനിടെ പിതാവ് ശ്രീനിവാസ് മന്ഥാനക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വിവാഹം മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്ര സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹ വേദിയിൽ നിന്ന് ആംബുലൻസിലാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

ശ്രീനിവാസ് ആശുപത്രി വിട്ടതിന് ശേഷമാകും വിവാഹ ചടങ്ങുകൾ പുനരാരംഭിക്കുക. എന്നാൽ മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. സ്മൃതിയുടെ പ്രതിശ്രുത വരനായ പലാശ് മുച്ഛലും ആശുപത്രിയിലാണ്. വിവാഹവേദിയിൽ വെച്ച് അണുബാധയുണ്ടായതിനെ തുടർന്നാണ് പലാശ് ചികിത്സ തേടിയത്

പലാശിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഉടൻ തന്നെ പലാശ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് മാറുമെന്നാണ് വിവരം. സംഗീത സംവിധായകനായ പലാശ് ഇൻഡോർ സ്വദേശിയാണ്.