ലഡാക്കിൽ യുദ്ധവിമാനങ്ങൾ എത്തിച്ചു; വ്യോമസേനാ മേധാവി ശ്രീനഗറിൽ

ചൈനയുമായി അതിർത്തി സംഘർഷം പുകയുന്നതിനിടെ ലേയിലും ലഡാക്കിലും വ്യോമസേന കൂടുതൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന് മുമ്പാണ് യുദ്ധവിമാനങ്ങൾ എത്തിച്ചത്. ഇന്നലെ
 

ചൈനയുമായി അതിർത്തി സംഘർഷം പുകയുന്നതിനിടെ ലേയിലും ലഡാക്കിലും വ്യോമസേന കൂടുതൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന് മുമ്പാണ് യുദ്ധവിമാനങ്ങൾ എത്തിച്ചത്.

ഇന്നലെ വൈകുന്നേരം ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ലേ, ലഡാക്ക് മേഖലകളിൽ കൂടുതൽ സന്നാഹങ്ങൾ ഒരുക്കാൻ തീരുമാനമായത്. വ്യോമസേനാ മേധാവി ഇന്നലെ ലേ, ലഡാക്ക് മേഖലകൾ സന്ദർശിച്ചിരുന്നു. അദ്ദേഹം ശ്രീനഗറിൽ ക്യാമ്പ് ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ

സംഘർഷ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവി ആർ കെ എസ് ഭദൗരിയ മേഖലകൾ സന്ദർശിച്ചത്. സൈനിക സന്നാഹങ്ങൾ അദ്ദേഹം നേരിട്ടെത്തി വിലയിരുത്തി. വ്യോമസേനാ താവളങ്ങളിൽ പോർവിമാനങ്ങൾ പരീക്ഷണ പറക്കൽ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകലും വരുന്നുണ്ട്.