പാർലമെന്റ് അനക്സ് കെട്ടിടത്തിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് സംശയം
പാർലമെന്റിന്റെ അനക്സ് കെട്ടിടത്തിൽ തീപിടിത്തം. അനക്സ് കെട്ടിടത്തിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ആർക്കും
Aug 17, 2020, 10:34 IST
പാർലമെന്റിന്റെ അനക്സ് കെട്ടിടത്തിൽ തീപിടിത്തം. അനക്സ് കെട്ടിടത്തിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ആർക്കും പരുക്കില്ല. ഏഴ് അഗ്നിശമന യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഏഴരയോടെയാണ് അപകടം നടന്നതായി സന്ദേശം ലഭിക്കുന്നത്. വൈകാതെ തന്നെ തീ അണച്ചതായും ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു