{"vars":{"id": "89527:4990"}}

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത തീ​പി​ടു​ത്തം; പി​ന്നി​ൽ വ​ൻ അ​ട്ടി​മ​റി​യോ

 

ന്യൂഡെൽഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ഫീ​സി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത തീ​പി​ടു​ത്തം വി​ര​ൽ ചൂ​ണ്ടു​ന്ന​ത് അ​ട്ടി​മ​റി​യി​ലേ​ക്കെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്. സം​ഭ​വം വെ​റു​മൊ​രു അ​പ​ക​ട​മ​ല്ലെ​ന്നും ഇ​തി​ന് പി​ന്നി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള അ​ട്ടി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മു​ള്ള ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. രാ​ജ്യ​ത്ത് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും പു​ക​യു​ന്ന​തി​നി​ട​യി​ൽ ഉ​ണ്ടാ​യ ഈ ​തീ​പി​ടു​ത്തം വ​ൻ നി​ഗൂ​ഢ​ത​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

തീ​പി​ടു​ത്ത വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളെ പി​ടി​ച്ചു​ല​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സം​ഭ​വം "അ​തീ​വ ആ​ശ​ങ്കാ​ജ​ന​ക​വും അ​തോ​ടൊ​പ്പം ക​ടു​ത്ത ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞ​തു​മാ​ണ്" എ​ന്ന് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക രേ​ഖ​ക​ളും തെ​ളി​വു​ക​ളും ന​ശി​പ്പി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ ഈ ​തീ​പി​ടു​ത്ത​മെ​ന്ന സം​ശ​യ​മാ​ണ് പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്ന​ത്.

രാ​ജ്യ​ത്തെ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഈ ​സം​ഭ​വം. മ​ന്ത്രാ​ല​യ​ത്തി​ലെ ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്കും ഫ​യ​ലു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​തീ​പി​ടു​ത്ത​ത്തെ​ച്ചൊ​ല്ലി പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ലും തെ​രു​വി​ലും ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നു​റ​പ്പാ​യ​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.