ഹോം › ദേശീയം

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കശാലയിൽ സ്‌ഫോടനം; നാല് മരണം

By MJ Desk · 17 Sep 2024, 10:15 AM

ഉത്തർപ്രദേശിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. ആറ് പേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഫിറോസാബാദിൽ ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടം തകർന്നുവീണതിനെ തുടർന്ന് പോലീസ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് പടക്കനിർമാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്ഫോടന വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ ആറോളം വീടുകൾ തകർന്നാതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടത്തിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിറോസാബാദ് ജില്ലാ മജിസ്ട്രേറ്റ് രമേഷ് രഞ്ജൻ സ്ഥലം സന്ദർശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#blast#firozabad

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›