{"vars":{"id": "89527:4990"}}

ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ വെടിവെപ്പ്; കൗമാരക്കാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

 
ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ വെടിവെപ്പിൽ ഡൽഹിയിൽ കൗമാരക്കാരൻ അടക്കം രണ്ട് പേർ മരിച്ചു. ഷഹ്ദാരയിലാണ് സംഭവം. വെടിവെപ്പിൽ 10 വയസുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ, ഇയാളുടെ അനന്തരവൻ റിഷഭ് ശർമ(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃഷ് ശർമ എന്ന പത്ത് വയസുകാരനാണ് പരുക്കേറ്റത് ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു കുടുംബം. രാത്രി എട്ട് മണിയോടെ ആയുധധാരികളായ രണ്ട് പേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.